Sunday, February 12, 2006

എന്തിനു,എന്തു കൊണ്ടു?

ഒരു ഗ്രാമത്തില്‍ നിന്നും കോണ്‍ക്രീറ്റ്‌ വനത്തിലെക്കു പറിച്ചു നടേണ്ടി വന്നപ്പോള്‍ എനിക്ക്‌ നഷ്ടപ്പെട്ടത്‌ എന്റെ സ്വപ്നം കാണാനുള്ള കഴിവായിരുന്നു. തൊട്ടവാടിക്കും മുറ്റത്തെ പൂമുല്ലക്കും പകരം ഞാന്‍ Merc ഉം 3 ബെഡ്ഡ്‌ അപ്പാര്‍റ്റ്മെന്റ്സും സ്വപ്നം കണ്ടു തുടങ്ങി. കുയിലിന്റെ പാട്ടിനു കാതോര്‍ത്ത എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞതു ഫാക്റ്ററികളിലെ സൈറണ്‍ വിളികളും വാഹനങ്ങളുടെ ഇരന്‍പലുകളും മാത്രമാണു...

എന്റെ സ്വപ്നങ്ങളും നഷ്ടങ്ങളും കുത്തിക്കുറിക്കാന്‍ ഒറ്റവരയന്‍ നോട്ട്‌ ബുക്കും മഷിയുടെ മണമുള്ള ഫൌണ്ടന്‍ പേനയും ഇല്ലാത്തതിനാല്‍, Web Logging എന്ന പച്ചപരിഷ്കാരിയെ ഞാന്‍ ആശ്രയിക്കുന്നൂ..

സ്വാഗതം....

20 Comments:

Blogger Manjithkaini said...

സ്വാഗതം കൃഷ്ണനുണ്ണീ,

നഷ്ടസ്വപ്നങ്ങള്‍ ഇനി ഇവിടെ വിരിയട്ടെ

6:30 AM  
Blogger Ajith Krishnanunni said...

നന്ദി, മഞ്ജിത്‌...

2:55 AM  
Blogger evuraan said...

സ്വാഗതം സുഹൃത്തെ..!!

കൂടുതല്‍ എഴുതണം. ദാ, ഇതു കൂടേ ഒന്ന് നോക്കിക്കോളൂ..

1:07 AM  
Blogger Sreejith K. said...

സ്വാഗതം കൂട്ടുകാരാ. നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് പിന്മൊഴികള്‍@ജിമെയില്‍.കോം ആക്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

11:49 PM  
Blogger aneel kumar said...

സ്വാഗതം!

ഏവൂരാനും ശ്രീജിയുമൊക്കെ പറഞ്ഞത് കേട്ടല്ലോ അല്ലേ?

11:53 PM  
Blogger Ajith Krishnanunni said...

ദാ മാറ്റിക്കഴിഞ്ഞു... പിന്നെ ഇതിന്റെ നോട്ടിഫിക്കേഷന്‍സ്‌ എനിക്കു എങ്ങനെ ലഭിക്കും????

12:23 AM  
Blogger ദേവന്‍ said...

പിന്മൊഴി വഴി എത്തിപ്പെട്ടതാ ഞാന്‍. സ്വാഗതം അജിത്ത്‌

12:26 AM  
Blogger myexperimentsandme said...

സ്വാഗതം, അജിത്. ഒറ്റവരയന്‍ നോട്ടുബുക്കും, മഷിയുടെ മണമുള്ള പേനയും....... ആഹാ ഓര്‍മ്മകള്‍... ഇടയ്ക്കുവെച്ച് തെളിയാത്തപ്പോള്‍ നിലത്തോട്ട് കുടയുന്ന ബിസ്‌മിയുടെ ആ പേനയും, കൈയ്യിലൊക്കെ പറ്റുന്ന മഷിയും.. പകര്‍ത്തിയെഴുതാന്‍ എണ്‍പതു പേജിന്റെ രണ്ടുവരി ബുക്കും, ഇംഗ്ലീഷ് എഴുതാന്‍ എണ്‍പതു പേജിന്റെ നാലുവരി ബുക്കും, കണക്കിന് വരയിടാത്ത ഇരുനൂറു പേജിന്റെ ബുക്കും.. രണ്ടാന അപ്പുറത്തുമിപ്പുറത്തും ചിന്നം വിളിച്ചോണ്ടു നിക്കുന്ന പടമുള്ള കട്ടിബയന്റ് ബുക്കും... കോലൈസും, ളൂവിക്ക ചേച്ചീടെ മൂന്നു പൈസായുടെ ഷേപ്പിലുള്ള മുട്ടായിയും (ആരും കാണാതെ വാങ്ങിച്ചു തിന്നത് വീട്ടില്‍ പൊക്കി)......

ORമകളേ....... ORമകനേ

12:33 AM  
Blogger Visala Manaskan said...

സ്വാഗതം അജിത്തേ..

വക്കാരി, വരയുള്ള നോട്ടുബുക്കിലെ ഇടക്ക് കാണുന്ന ‘ കള്ള പേജുകളെ’ മറന്നോ?

12:39 AM  
Blogger Sreejith K. said...

അജിത്ത്, കമന്റുകള്‍ അറിയാന്‍ പിന്മൊഴികള്‍ ഗൂഗിള്‍ഗ്രൂപ്പില്‍ ചേരുക. ലിങ്ക് ഇതാ ഇവിടെ.

http://groups.google.com/group/blog4comments

ഇല്ലെങ്കില്‍ പിന്മൊഴി ബ്ലോഗില്‍ നോക്കിയാലും മതിയാകും.

12:43 AM  
Blogger ചില നേരത്ത്.. said...

അജിത്തേ
സ്വാഗതം.
ഒരുപാട് എഴുതൂ..

1:10 AM  
Blogger myexperimentsandme said...

ലെത് ഫിര്‍‌വരിയില്‍ തുടങ്ങിയതാ... എന്നിട്ടെന്തുപറ്റി...? എഴുതൂട്ടോ... ഓബീറ്റീയാറിന്റെ നാമോല്‍‌പത്തി പോലെ ഫെബ്രുവരിയില്‍ തുടങ്ങിയതുകൊണ്ട് അജിത് ഫെബ്രനുണ്ണീടെ ബ്ലോഗെന്നോ മറ്റോ പേരായിരുന്നെങ്കില്‍ ആള്‍ക്കാരൊക്കെ ഇങ്ങിനെ കുന്തം വിഴുങ്ങിയതുപോലെ... (വേണ്ടല്ലേ)

1:25 AM  
Blogger ജേക്കബ്‌ said...

സ്വാഗതം..

1:42 AM  
Blogger ബിന്ദു said...

ഏടത്തീ ന്നു വിളിച്ചതു കൊണ്ടു ഒരു സ്പെഷ്യല്‍ സ്വാഗതം !!:)

6:37 AM  
Blogger Santhosh said...

സ്വാഗതം!
കമന്‍റുകള്‍ പുതിയ വിന്‍‍ഡോയില്‍ തുറക്കുന്നത് ഒഴിവാക്കാമോ? (സംഗതി സ്ലോ ആണ്.) അതു പോലെ, വേഡ് വെരിഫിക്കേഷനും ഇടുക.

സസ്നേഹം,
സന്തോഷ്

7:58 AM  
Blogger Ajith Krishnanunni said...

എല്ലാവര്‍ക്കും നന്ദി

10:52 PM  
Blogger Sreejith K. said...

ബ്ലോഗിന്റെ പേരുംകൂടി മലയാളത്തിലാക്കിയിരുന്നെങ്കില്‍...

10:58 PM  
Blogger Ajith Krishnanunni said...

മലയാളത്തില്‍ മനസിനു പിടിച്ച ഒരു പേരു ഇങ്ങോട്ടു വരുന്നില്ല..
ഇപ്പോ ഉള്ളതിന്റെ മലയാളം ഇട്ടാല്‍ 'അജിത്തിന്റെ ഗൃഹാതുരത്വ വിചാരങ്ങള്‍' എന്നോക്കെ ആകും. വേണ്ടാ പെട്ടെന്നു ഒരു ദിവസം ബോധോദയം ഉണ്ടായി ഒരു നല്ല പേരു അങ്ങിടാം

11:13 PM  
Blogger Ajith Krishnanunni said...

വക്കാരീ.. അതൊക്കെ എങ്ങനെ മറക്കും ആ ഓര്‍മകളുടെ ബലത്തിലല്ലെ ജീവിതം ഇങ്ങനെ ഒരു വിധം മുന്നോട്ടു പോകുന്നത്‌

11:19 PM  
Blogger Kalesh Kumar said...

ഹെഡ്ഡിങ്ങ് ഏതായാലും മലയാളത്തില്‍ ബ്ലോഗിയാല്‍ മതി!
അജിത്തേ, തുടങ്ങിക്കോ!
സുസ്വഗതം!

12:33 AM  

Post a Comment

<< Home