Tuesday, June 13, 2006

പണി വരുന്ന വഴിയേ......

ഒരു ചെറിയ ഇടവേളക്കു ശേഷമാണു എഴുതുന്നത്‌, ബ്ലോഗ്ഗര്‍ പേജ്‌ തുറന്നു കണ്ടപ്പോള്‍, നീണ്ട അവധി കഴിഞ്ഞു സ്കൂളിലേക്കു വന്ന ഒരു പ്രതീതി. ഒരു വല്ലാത്ത ഒരു ഇത്‌...

എന്തായാലും വേണ്ടില്ല ഒരു പോസ്റ്റ്‌ അങ്ങു കാച്ചിയേക്കാമെന്നു വെച്ചപ്പൊള്‍ ലവന്‍ വന്നങ്ങു കുറുകെ വീണു. മറ്റാരുമല്ല നമ്മുടെ മിക്ക എഴുത്തുകാരുടേയും(ഞാന്‍ ഒന്നുമല്ലെങ്കിലും ഒരു ബ്ലോഗ്‌ എഴുത്തുകാരന്‍ ആണല്ലോ) പ്രശ്നം, വിഷയദാരിദ്ര്യം!! എന്നാല്‍ പിന്നെ, വിഷയദാരിദ്ര്യത്തെ കുറിച്ചു തന്നങ്ങു പറഞ്ഞേക്കാമെന്നു കരുതി. ഹും പല കൊലകൊമ്പന്മാരും എഴുതി എഴുതി ഇല്ലാതാക്കിയ വിഷയമാണു. വെറുതെ തൊട്ടു കൈ പൊള്ളിക്കണ്ട..

അല്ലെങ്കില്‍ പിന്നെ പെട്രോള്‍ വില വര്‍ധനവും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വ്യതിയാനങ്ങളെ കുറിച്ചു രണ്ടു വാക്കങ്ങു തട്ടിയാലൊ, അതും വേണ്ട... എന്തു കൊണ്ടു ഈ 2-3 മാസത്തെ ഇടവേള എന്നങ്ങു എഴുതി തകര്‍ത്തേക്കാം.

സീന്‍ 1

രാവിലെ (11 AM ഉം രാവിലെ ആയി കണക്കാക്കറുണ്ട്‌) ഓഫീസില്‍ വന്നു വന്നു പതിവിന്‍ പടി ഗുഡ്‌ മോര്‍ണിംഗ്‌ മെസ്സേജുകളും(രാവിലെ റൂമില്‍ നിന്നു ഇറങ്ങിയപ്പോള്‍ 'നീ പണ്ടാരമടങ്ങി പോവുമെടാ' എന്നു പറഞ്ഞവന്റെ വക രണ്ടു മൂന്നു എണ്ണം ഉണ്ടായിരുന്നൂ) ഓര്‍കുട്ട്‌ സ്ക്രാപ്‌ നോട്ടിഫികേഷന്‍സും ഒക്കെ വായിച്ചു തീര്‍ത്ത്‌ ഇനി എന്തു എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി ചെയ്യാമന്നു കരുതി ഇരുന്നപ്പോഴാണു, ബ്ലോഗറില്‍ കയറി ഒന്നു രണ്ടു കമന്റൊ പുതിയൊരു പോസ്റ്റോ തന്നെ അങ്ങ്‌ എഴുതിയേക്കാമെന്നു കരുതിയത്‌.

ഐശ്വര്യമായിട്ടു വരമൊഴി എഡിറ്റര്‍ അങ്ങു ഓപ്പണ്‍ ചെയ്തു വെച്ചു. സരസ്വതി ദേവിയെ മനസില്‍ ധ്യാനിച്ചുകൊണ്ടു എഴുത്തു തുടങ്ങി 'എല്ലാ പേര്‍ക്കും നന്ദി'

'ഗുഡ്‌ മോര്‍ണിംഗ്‌'

ആരപ്പാ ഈ മെയില്‍ ഒക്കെ അയച്ചിട്ടു അതും പോരാഞ്ഞു വന്നു ഗുഡ്‌ മോര്‍ണിംഗ്‌ പറയുന്നത്‌ എന്നു കരുതി കുറച്ച്‌ നീരസത്തൊടെ ഒന്നു തിരിഞ്ഞു നോക്കി. എന്റെ സ്വന്തം മാനേജര്‍.

'വാട്ട്‌ ഇസ്‌ ദിസ്‌ ലാന്‍ ഗേജ്‌ മാന്‍?'

മലയാളിയായ ഞാന്‍ ഒറിയയില്‍ ബ്ലോഗ്‌ എഴുതേണ്ട ആവശ്യമില്ലല്ലോ

'മലയാളം, സര്‍'

'സോ യൂ ആര്‍ റൈറ്റിംഗ്‌ സംതിംഗ്‌ ഇന്‍ മലയാളം'

'യെസ്‌'

'ഓകെ വാട്ട്‌ ഹാപ്പെന്‍ഡ്‌ റ്റു ദാറ്റ്‌?'

'ഫിനിഷ്ഡ്‌ ഇറ്റ്‌ യെസ്റ്റര്‍ഡേ ഇറ്റ്‌ സെല്ഫ്‌'

'ഒക്കെ... യൂ കാരി ഓണ്‍'

പുള്ളി രംഗം വിട്ടു.

ഉം നല്ല സമയമല്ല എന്നു അമ്മ പറഞ്ഞതു എത്ര ശരിയാണു അല്ലെങ്കില്‍ പിന്നെ ഈ കൃത്യ സമയത്തു തന്നെ...

ഇതൊന്നും വലിയ സംഭവമല്ലല്ലൊ എന്ന മട്ടില്‍ വീണ്ടും തുടങ്ങിയപ്പോ അതാ ഫോണ്‍ മണി അടിക്കുന്നൂ. ഓഹ്‌ രാവിലത്തെ രണ്ടാമത്തെ കോഫിക്കുള്ള സമയമായി.

'അജിത്‌, കാന്‍ യൂ പ്ലീസ്‌ കം റ്റു മൈ കാബിന്‍?' പുള്ളി വിടാനുള്ള ഉദ്ദേശമില്ല

'ഷുവര്‍, സര്‍'

ദൈവമെ, മലയാളം എഡിറ്റര്‍ ഓഫിസ്‌ ടൈമില്‍ യൂസ്‌ ചെയ്യുന്നത്‌ ഇത്ര വലിയ തെറ്റാണോ? പതിവില്‍ കവിഞ്ഞ വിനയത്തോടെ ഞാന്‍ ഹാജരായി.

'അജിത്‌, കണ്‍ഗ്രാറ്റ്സ്‌, യൂ ആര്‍ ഗെറ്റിംഗ്‌ എ നൈസ്‌ ഓപ്പര്‍ച്യുണിറ്റി റ്റു എക്സല്‍ ഇന്‍.......'

ബാക്കി അങ്ങോട്ടു കേറിയിലാ... ഇതു പോതും സാര്‍, സംഭവം പിടി കിട്ടി. പുതിയ പണി കിട്ടിയതാണു. 'തീരുമ്പോള്‍ തീരുമ്പോള്‍ പണി തരാന്‍ ഞാന്‍ എന്താ കുടത്തില്‍ നിന്നും വന്ന ഭൂതമാ' എന്നു ചോദിച്ചാലോ എന്നു കരുതിയതാ( നിങ്ങള്‍ ഈ ഡയലോഗ്‌ വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍... സത്യമായിട്ടും ഞാന്‍ പഞ്ചാബി ഹൌസ്‌ കണ്ടിട്ടില്ല) പിന്നെ ഇതിനി ആംഗലേയത്തിലോട്ട്‌ മാറ്റി പുള്ളിക്കാരനെ മനസിലാക്കികൊടുക്കുന്നതിലെ ബുദ്ധിമുട്ടു കൊണ്ടും അപ്രൈസല്‍ എന്ന പേരില്‍ ചില മെയിലുകള്‍ കറങ്ങിനടക്കുന്നതിനാലും എന്റെ 'കോമണ്‍ സെന്‍സ്‌' ഇതിനെ തൊണ്ടയില്‍ വെച്ചു തന്നെ പിടി കൂടി.

'ഇഫ്‌ യൂ വാണ്ട്‌ എനി എക്സ്റ്റ്രാ ടൈം, ഐ ഡോണ്ട്‌ മൈന്റ്‌ യൂ കമിംഗ്‌ ഇന്‍ വീക്കെന്റ്സ്‌'

എല്ലാം പൂര്‍ത്തിയായി. മാനേജരുടെ പേരു ഗോപി എന്നായിരുന്നെങ്കില്‍ 'സന്തോഷമായി ഗോപിയേട്ടാ' എന്നു ഒരു ഡയലോഗ്‌ കൂടി അടിക്കാമായിരുന്നു. ഇപ്പൊ ഏതാണ്ടു ഉറപ്പായി എന്റെ സമയം തീരെ ശരിയല്ല! ഇതു മുന്‍ കൂട്ടി കണ്ട ആ മഹാനുഭവനെ കണ്ടിരുന്നെങ്കില്‍ ഒന്നു ദക്ഷിണ വെച്ചു വണങ്ങാമായിരുന്നു. അതോ സോഫ്റ്റ്‌ വെയര്‍ ഫീല്‍ഡിലാണു ജോലി എന്നു കേട്ടാല്‍ പറയുന്ന സ്ഥിരം പ്രവചനം ആണോ ഈ 'സമയം ശരിയല്ലായ്മ'. ആവൊ?

തിരിച്ച്‌ വീണ്ടും പഴയ തട്ടകത്തിലേക്ക്‌.

സീന്‍ 2 - സീന്‍ 23

ചിന്ത്യം...

11 Comments:

Blogger ശ്രീജിത്ത്‌ കെ said...

അജിത്ത്, പറഞ്ഞത് ശരിതന്നെ. നന്നായി വിവരിച്ചിരിക്കുന്നു. ഈ പ്രശ്നം എനിക്കും ഇടയ്ക്കു വരുന്നത് തന്നെ. വിഷയദാരിദ്ര്യം വന്നാലും അജിത്ത് ഒരു പുലി തന്നെ.

11:01 PM  
Blogger അരവിന്ദ് :: aravind said...

നല്ല വിവരണം :-)

സാരല്ല..സ്റ്റാര്‍ട്ടിംഗ് ട്രബിളാണ്-താമസിയാതെ പണിക്കിടയിലും ബ്ലോഗാന്‍ പഠിച്ചോളും :-)
(ഞങ്ങ ഒക്കെ ചുമ്മാ പണിയില്ലാണ്ടിരിക്ക്യാന്നാ ചുള്ളാ കരുത്യേ? ;-))

1:57 AM  
Blogger പരസ്പരം said...

വിഷയ ദാരിദ്രത്തെക്കുറിച്ചിത്ര വിശദമായി എഴുതുവാന്‍ കഴിഞ്ഞില്ലേ? അപ്പോള്‍ എന്തു വിഷയദാരിദ്രം? പിന്നെ എല്ലാ ഓഫീസിലും ഇങ്ങെനെയൊക്കെ തന്നെ.എങ്കിലും ബോസ്സിന്റെ 'ഇഫ്‌ യൂ വാണ്ട്‌ എനി എക്സ്റ്റ്രാ ടൈം, ഐ ഡോണ്ട്‌ മൈന്റ്‌ യൂ കമിംഗ്‌ ഇന്‍ വീക്കെന്റ്സ്‌'എന്നത് ഒരു ഒന്നൊന്നര ഡയലോഗപ്പാ..

ബ്ലോഗുലകത്തിലേക്ക് സ്വാഗതം, വൈകിയെങ്കിലും ഒരു നവാഗതനായ എന്റെയും വക.

3:29 AM  
Blogger പെരിങ്ങോടന്‍ said...

അരവിന്ദന്‍ ചോദിച്ച ചോദ്യമാണു ബാക്കിയുള്ള മുപ്പത്തിമുക്കോടി ബ്ലോഗര്‍ക്കും [ഹും 30 ബ്ലോഗേഴ്സ് മതിയല്ലോ മുപ്പതു കോടിയുടെ ഇഫക്റ്റുണ്ടാക്കാന്‍, പോരാത്തതിനു മലയാളിയും ;)] ചോദിക്കുവാനുള്ളതു്!!!

3:53 AM  
Blogger അജിത്‌ | Ajith said...

ആംഗലേയമാണെങ്കില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകും. സംഗതി മലയാളം ആകുമ്പോളാണു പ്രശ്നം. 'വരമൊഴി'യുമായി ഇണങ്ങി വരുന്നതേയുള്ളൂ. പിന്നെ ഒരു ടെക്‌ ബ്ലോഗ്‌ വലിയ പരിക്കുകളൊന്നുമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകുന്നുണ്ടു

മുപ്പത്തിമുക്കോടി ബ്ലോഗര്‍ക്കും എന്റെ ക്ഷമ. ഒരു അറിവില്ലാ പൈതലിന്‍ തെറ്റായ്‌ കണക്കിലെടുത്ത്‌ ക്ഷമിക്കണേയ്‌

5:51 AM  
Blogger കുറുമാന്‍ said...

അജിത്തേ, കൃഷ്ണാ, ഉണ്ണീ, കൊള്ളാല്ലോ എഴുത്ത്. തുടരെ തുടരെ എഴുതൂ.

സ്ന്താഷായി ഗോപ്യേട്ടാ.

6:00 AM  
Blogger വഴിപോക്കന്‍ said...

ദാരിദ്ര്യം പറഞ്ഞാണ്‌ തുടക്കമെങ്കിലും ആള്‍ മൊതലാളി തന്നെ.. കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിയ്കുന്നു.

11:25 AM  
Blogger Adithyan said...

'ഇഫ്‌ യൂ വാണ്ട്‌ എനി എക്സ്റ്റ്രാ ടൈം, ഐ ഡോണ്ട്‌ മൈന്റ്‌ യൂ കമിംഗ്‌ ഇന്‍ വീക്കെന്റ്സ്‌'

ഇതു പറയുന്നവന്റെ ഒക്കെ ചെപ്പയ്ക്കു കൊടുക്കണം പണി... :-)

എന്റെ തൊഴിലെന്താണെന്നു മനസിലായിക്കാണിമല്ലോ :-))

6:37 PM  
Blogger DD said...

Kollam! Malayalatyhil menakkettu ezhuthan vayya..plz dont misunderstand :)

2:41 AM  
Blogger Nesmel said...

kidilam, adipoli thudangiya malayaala vaakkukal illlayirunnengil njaan enganeyaanu eee blogine patti vivarikkuka...
enikku varamozhi download cheyyanulla right illathathu kondu Manglish aakkii kshamikkuka...

8:50 AM  
Blogger LAKSHMISRI said...

Enikku neeyumayi kootukoodiyal kollamenudu

Babuchettan
laxmisri@sancharnet.in

10:57 AM  

Post a Comment

<< Home